കേരളം

കൊറോണ കാലത്തും പണപ്പിരിവ്; വാഹനങ്ങളുടെ നീണ്ടനിര, പ്രതിഷേധം; പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ ഒഴിവാക്കി. ടോള്‍ ഗേറ്റുകള്‍ തുറക്കാന്‍ കലക്ടര്‍ നേരിട്ടെത്തിയാണ് നിര്‍ദേശം നല്‍കിയത്. ഒരു ദിവസത്തേക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. 31വരെ ടോള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. 

സമ്പര്‍ക്കം ഉണ്ടാകുന്നത് രോവ്യാപനത്തിന് കാരണമാകും എന്ന് കാണിച്ച് എഐവൈഎഫ് ടോള്‍ പ്ലാസയിലെത്തി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടര്‍ ഒരു ദിവസത്തെ ഇളവ് അനുവദിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ടോള്‍ പ്ലാസ അധികൃതരുമായി കലക്ടര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി