കേരളം

'എന്റെ പേര്‌ സക്കീര്‍ ഹുസൈന്‍, സിപിഎം കളമശേരി ഏരിയാ സെക്രട്ടറി'; ലോക്ക്ഡൗണിനിടെ വാഹനം തടഞ്ഞ പൊലീസുകാരനോട് തട്ടിക്കയറി; വിമര്‍ശനം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ലോക്ക്ഡൗണിനിടെ വാഹനം തടഞ്ഞ പൊലീസുകാരനോട് സിപിഎം നേതാവ് മോശമായി പെരുമാറിയതായി ആരോപണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വാഹനം തടഞ്ഞപ്പോള്‍, എന്റെ പേര്‌ സക്കീര്‍ ഹുസൈന്‍ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി മനസിലായോ എന്ന് പൊലീസുകാരനോട് ചോദിക്കുന്നു. കാര്യം മനസിലാക്കാതെ വര്‍ത്തമാനം പറയരുതെന്നും സക്കീര്‍ പൊലീസുകാരനോട് പറയുന്നു. എന്നാല്‍ സാറിനെ ബോധവത്കരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പൊലീസുകാരന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഇങ്ങനെയല്ല ബോധവത്കരിക്കേണ്ടതെന്നാണ് സക്കീറിന്റെ മറുപടി.

സിപിഎം നേതാവിന്റെ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ നിയമലംഘകരാവുന്നത് ദോഷകരമാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ സക്കീര്‍ ഹുസൈന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും നല്ല രീതിയില്‍ പൊലീസുകാരനോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് ചിലര്‍ പറയുന്നു. 

അതിനിടെ സംസ്ഥാനത്ത് ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് 2535 പേര്‍ അറസ്റ്റിലായി. 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റ് കോട്ടയത്ത് (481)ആണ്. സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഗൗനിക്കാതെ ജനം പലയിടത്തും റോഡിലിറങ്ങുന്ന കാഴ്ചയാണ് കണ്ടത്.  ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ