കേരളം

ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ ഇനി കുരുക്കിലാകും ; അറസ്റ്റിലായത് 2535 പേര്‍ ;1636 വാഹനങ്ങള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അത് ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയുമായി പൊലീസ്. റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. നിയന്ത്രണം ശക്തമാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അതത് ജില്ലാ പൊലീസ് മേധാവിമാരോട് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

പൊലീസിന്റെ സത്യവാങ്മൂലമില്ലാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനാണ് തീരുമാനം. പൊലീസിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കി. 

നിരോധനം ലംഘിച്ച് റോഡിലിറങ്ങി യാത്ര ചെയ്തതിന് 2535 പേരാണ് സംസ്ഥാനത്ത് അറസ്റ്റിലായത്. 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതുവരെ 1751 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രം വിട്ടു നല്‍കാനാണ് തീരുമാനം. 

രണ്ടു തവണയില്‍ കൂടുതല്‍ പൊലീസിന്റെ നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളും ഇന്നുമുതല്‍ പൊലീസ് സ്വീകരിക്കും. ഇന്നലെ കൊച്ചിയിലെ പെരുമ്പാവൂരില്‍ നിര്‍ദേശം ലംഘിച്ച് ഇരുചക്രവാഹനവുമായി റോഡിലിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ രണ്ടു യുവാക്കള്‍ ആക്രമിച്ചിരുന്നു. യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു