കേരളം

സിസിടിവി കാത്തു; അവസാനം പത്തനംതിട്ടയിലെ കോവിഡ് ബാധിതന്‍ ഭക്ഷണം കഴിച്ച തിരുവനന്തപുരത്തെ കട കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

വെഞ്ഞാറമൂട്: പത്തനംതിട്ടയിലെ കോവിഡ് ബാധിതന്‍ ഭക്ഷണം കഴിച്ച തിരുവനന്തപുരത്തെ കട കണ്ടെത്തി. സിസി ടിവികളുടെ സഹായത്തോടെയാണ് വെഞ്ഞാറമുട് കീഴായിക്കോണത്തെ കട കണ്ടെത്തിയത്. കീഴായിക്കോണത്തെ ഹോട്ടലില്‍ നിന്ന് കോവിഡ് ബാധിതന്‍ ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നിരുന്നു. 

ഖത്തറില്‍ നിന്നും 20നാണ് പത്തനംതിട്ട സ്വദേശി തിരുവനന്തപുരത്തെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയില്‍ പുലര്‍ച്ചെ നാലുമണിയോടെ വെഞ്ഞാറമൂടിന് സമീപമുള്ള കടയില്‍ നിന്ന് ഭക്ഷണം കഴിച്ചെന്നായിരുന്നു ഇയാള്‍ നല്‍കിയ വിവരം. ഡ്രൈവറുടെ സഹായത്തോടെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

തുടര്‍ന്ന് സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ ചായ വാങ്ങി പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഈ കട 23-ാം തിയതി വരെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. നെടുമങ്ങാട് സ്വദേശികളായ ദമ്പതികളുടേതാണ് കട. ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍