കേരളം

ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം കിട്ടാനില്ല ; യുവാവ് ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍ : മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ കുന്നംകുളത്ത് തൂവാനൂരില്‍ കുളങ്ങര വീട്ടില്‍ സനോജാണ് (38) ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതായതിനെ തുടര്‍ന്നാണ് ആത്മഹത്യ. അവിവാഹിതനാണ്. മദ്യം ലഭിക്കാതിരുന്നതോടെ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. 

യുവാവ് മദ്യത്തിന് അടിമയായിരുന്നുവെന്നും, മദ്യം ലഭിക്കാത്തതുമൂലമാണ് യുവാവിന്റെ ആത്മഹത്യയെന്നും പൊലീസും സൂചിപ്പിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള സംസ്ഥാനത്തെ ആദ്യത്തെ മരണമാണിത്. 

മദ്യശാലകള്‍ അടച്ചത് കോവിഡിനേക്കാള്‍ വലിയ സാമൂഹിക വിപത്താകുമോയെന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കടുത്ത മദ്യാസക്തിയുള്ളവരെ ഡീ അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ