കേരളം

തെരുവില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങ്; കൊച്ചിയില്‍ ക്യാമ്പ് ഒരുങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ തെരുവില്‍ കഴിയുന്നവരെ പാര്‍പ്പിക്കാന്‍ ക്യാമ്പ് തുറന്നു. 

എറണാകുളം സൗത്ത് റയില്‍വെ സ്‌റ്റേഷന് സമീപമുള്ള എസ് ആര്‍ വി സ്‌കൂളിലാണ്‌ ക്യാമ്പ് തയ്യാറാക്കിയത്. നഗരസഭയ്ക്കാണ് ക്യാമ്പിന്റെ മേല്‍നോട്ടം. 

നേരത്തെ,തെരുവില്‍ കഴിയുന്നവരെ സുരക്ഷിതരാക്കുമെന്നും ഭക്ഷണമെത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ സംസ്ഥാനത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആയിരം കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാനായി കുടുംബശ്രീക്ക് സര്‍ക്കാര്‍ 25കോടി രൂപ അനുവദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി