കേരളം

കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നിട്ടില്ല, റാപ്പിഡ് ടെസ്റ്റ് മൂന്നുദിവസത്തിനകം: ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുളള റാപ്പിഡ് ടെസ്റ്റ് മൂന്നു ദിവസത്തിനുളളില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ഇതുവരെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഉപകരണങ്ങള്‍ എത്താനുള്ള കാലതാമസം മൂലമാണ് ടെസ്റ്റ് വെകുന്നത്. ഉപകരണങ്ങള്‍ വന്നു തുടങ്ങിയാല്‍ ഉടന്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും.
മൂന്ന് ദിവസത്തിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കാന്‍  കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരു തവണ റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ പരിശോധനാ ഫലം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് അന്തിമമായി പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊറോണ പോസിറ്റീവായ ഒരാള്‍ മരിച്ചത് അയാളുടെ ആരോഗ്യ സ്ഥിതി അത്രയും സങ്കീര്‍ണമായതിനാലാണെന്നും പ്രായമായവരുടെ പോലും ഫലം നെഗറ്റീവായി വരുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ കഴിവാണെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി