കേരളം

എറണാകുളം ജില്ല കോവിഡ് മുക്തം; അവസാന രോഗിയും ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ല കോവിഡ് മുക്തം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഏക കോവിഡ് രോഗി രോഗിയും ആശുപത്രി വിട്ടു. വൈകീട്ട് നാലുമണിക്കാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. 

മാര്‍ച്ച് 22 തീയതി യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ എറണാകുളം, കലൂര്‍ സ്വദേശിയായ വിഷ്ണു, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഏപ്രില്‍ നാലാം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ച അഡ്മിറ്റ് ചെയ്ത പത്തനംതിട്ട സ്വദേശിയുമായും സമ്പര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 29 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികിത്സയില്‍ ആയിരുന്നു വിഷ്ണുവിനെ തുടര്‍ച്ചയായ സാമ്പിളുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. 
  
ചികിത്സയില്‍ ഉടനീളം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 15, 16 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയത്.

വിഷ്ണുവിന്റെ ചികിത്സ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. ഫത്തഹുദ്ധീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ആര്‍.എം.ഒ ഡോ. ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ ഗീതാ നായര്‍, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോള്‍, ഡോ. വിധുകുമാര്‍, ഡോ. മനോജ് ആന്റണി, , നഴ്‌സിംഗ് സൂപ്രണ്ട് ശ്രീമതി. സാന്റ്‌റി അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി