കേരളം

ടാക്‌സിയില്‍ സുരക്ഷിത യാത്ര; ഫൈബര്‍ ക്ലിയര്‍ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും വേര്‍തിരിക്കും; പുതിയ സംവിധാനവുമായി ജില്ലാ ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ടാക്‌സി വാഹനങ്ങളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും തമ്മില്‍ വേര്‍തിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കി ജില്ലാ ഭരണകൂടം. വാഹനത്തില്‍ കയറുന്നതിന് മുന്‍പായി ഡ്രൈവര്‍ യാത്രക്കാര്‍ക്ക് സാനിറ്റെസര്‍ നല്‍കും. വാഹനത്തിന്റെ ഡോര്‍ ഡ്രൈവര്‍ തന്നെ തുറന്ന് നല്‍കുകയും ചെയ്യും. 

പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ല . അതിനാല്‍ ഡ്രൈവര്‍ക്ക് രോഗബാധ ഉണ്ടാകാതെ തടയാനാകും. ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെയാണ് അനുവദിക്കുക. മുന്‍ സീറ്റില്‍ യാത്ര ഡ്രൈവര്‍ക്ക് മാത്രമാണ് യാത്രാനുമതി. 

യാത്രക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കാനും പാടില്ല. അതേ സമയം െ്രെഡവര്‍ക്ക് മാസ്‌കിനൊപ്പം ഗ്ലൗസും നിര്‍ബന്ധമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം