കേരളം

ഇ-പോസ് മെഷീന്‍ ക്രമീകരണം; സംസ്ഥാനത്ത് രണ്ട് ദിവസം റേഷന്‍കടകള്‍ പ്രവര്‍ത്തിക്കില്ല 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളിൽ (ഞായര്‍,തിങ്കള്‍) റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. ഇ- പോസ് മെഷീനില്‍ ക്രമീകരണം വരുത്തുന്നതിനാലാണ് അവധി. ദേശീയ റേഷന്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ടാണ് ക്രമീകരണം. 

ഭക്ഷ്യധാന്യമോ സാനിറ്റൈസറോ കൊണ്ടുവന്നാല്‍ തിങ്കളാഴ്ച ഇവ ശേഖരിക്കാനായി കടകൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ റേഷൻ വിതരണം പാടില്ല. 

റേഷൻ ധാന്യങ്ങൾ കിട്ടാൻ ഇപോസ് മെഷീനിൽ വിരൽ പതിപ്പിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നത്. വിരല്‍ പതിപ്പിക്കുന്നതിന് മുൻപ് എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. ഇതിന് ആവശ്യമായ സാനിറ്റൈസര്‍ എല്ലാ കടകളിലും എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത