കേരളം

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കോവിഡ്; എട്ടുപേര്‍ക്ക് രോഗമുക്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. 

സംസ്ഥാനത്ത് ഇതുവരെ 499പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21894 പേര്‍ നിരീക്ഷണത്തിലാണ്. 21494 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.  410പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 96 പേര്‍ ചികിത്സയിലാണ്. 80പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

31,183 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 30358 പേരുടെ ഫലം നെഗറ്റീവാണ്. 2093 മുന്‍ഗണന സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1234പേരുടെ ഫലം നെഗറ്റീവായി.

സംസ്ഥാനത്ത് നിലവില്‍ 80 ഹോട്ട്‌സപോട്ടുകളാണുള്ളത്. ഇന്ന് പുതിയ ഹോട്ട്‌സപോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. കണ്ണൂരില്‍ 23 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള ജില്ല കണ്ണൂരാണ്, 38പേര്‍. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട്ടുകാരാണ്. ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് ചികിത്സയിലാണ്. കോട്ടയത്ത് 18 പേര്‍, ഇതിലൊരാള്‍ ഇടുക്കി സ്വദേശിയാണ്. കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ 12പേര്‍ വീതവും ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍