കേരളം

ഒട്ടേറെ പാഠങ്ങള്‍ പഠിക്കാനുണ്ട്; കോവിഡിന് എതിരെ കേരളം നടത്തുന്ന പോരാട്ടം പ്രചോദനം; പ്രകീര്‍ത്തിച്ച് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്


കോവിഡ് 19നെ പ്രതിരോധിക്കാന്‍ കേരളം സ്വീകരിക്കുന്ന നടപടികളെ പ്രകീര്‍ത്തിച്ച് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കത്ത്. കേരളം നടത്തുന്ന പോരാട്ടം വ്യാപകമായ അംഗീകാരം നേടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിക്ക് അയച്ച കത്തില്‍ വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി വിദേശകാര്യ വിഭാഗം തലവന്‍ ഹുവാങ് ബിന്‍ ക്വാന്‍ പറഞ്ഞു.

ഇന്ത്യയില്‍  കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ എല്ലാ ഇടതുപക്ഷ, പുരോഗമന ശക്തികളെയും കൂട്ടിയോജിപ്പിച്ച് സിപിഎം ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടു. അവശ്യവസ്തുക്കള്‍ ലഭ്യമാക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സിപിഎം നിരന്തരം പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള രാഷ്ട്രീയപാര്‍ടികള്‍ക്ക് ഇത് വലിയ പ്രചോദനമാണെന്ന് കത്തില്‍ പറയുന്നതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. 

ഒട്ടേറെ പാഠങ്ങള്‍ ഇതില്‍നിന്ന് ഉള്‍ക്കൊള്ളാനുണ്ട്. ജനങ്ങളോടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടതെന്ന് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്നും കത്തില്‍ പറയുന്നു. കോവിഡിനെതിരായ യുദ്ധത്തില്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ഒന്നിച്ചുനീങ്ങാനുള്ള സന്നദ്ധതയും പ്രതിബദ്ധതയും വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി