കേരളം

കോവിഡ് ദുരിതകാലത്ത് ഒപ്പംനിര്‍ത്തി ഭാഗ്യദേവത; മലയാളിക്ക് ലോട്ടറിയടിച്ചത് 20 കോടി 

സമകാലിക മലയാളം ഡെസ്ക്


അബുദാബി: കോവിഡ് 19 ദുരിതകാലത്തു മലയാളിയെ ഭാഗ്യദേവത കൈവിട്ടില്ല.  അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ദിലീപ് കുമാര്‍ ഇല്ലിക്കോട്ടിലിന് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ഇന്ന് നടന്ന നറുക്കെടുപ്പിലാണ് ദിലീപ് കുമാര്‍ കോടിപതിയായത്. കഴിഞ്ഞ 7 വര്‍ഷമായി യുഎഇയിലുള്ള ദിലീപ് കുമാര്‍ പ്രതിമാസം 5000 ദിര്‍ഹം വേതനത്തിന് അജ്മാനിലെ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. 

ഏപ്രില്‍ 14ന് ഓണ്‍ലൈനിലൂടെയാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. തനിക്ക് വലിയൊരു സംഖ്യ ബാങ്കു വായ്പ തിരിച്ചടക്കാനുണ്ടെന്നും അത് അടച്ചുതീര്‍ക്കുകയാണ് ആദ്യം ചെയ്യുന്നതെന്നും ദിലീപ് കുമാര്‍ പറഞ്ഞു. 16, 9 വയസുള്ള മക്കളുടെ മികച്ച ഭാവിക്കു വേണ്ടിയും തുക ചെലവഴിക്കും. ഭാര്യ അജ്മാനില്‍ വീട്ടമ്മയാണ്.

500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റ് വാങ്ങിച്ചാല്‍  ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. നേരത്തെ നടന്ന നറുക്കെടുപ്പുകളില്‍ മിക്കതിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ജേതാവായിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത