കേരളം

കോവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികള്‍; കേരള പൊലീസിന് സ്‌നേഹ കേക്കുമായി സൈന്യം

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ നടന്ന ചടങ്ങില്‍ പാങ്ങോട് മിലിറ്ററി സ്‌റ്റേഷന്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കേക്ക് സമ്മാനിച്ചു. സൈന്യത്തിന്റെ വകയായി ഗ്ലൗസ്, മാസ്‌ക്, കുട്ടികള്‍ വരച്ച ആശംസാകാര്‍ഡുകള്‍ എന്നിവയും സൈന്യം പൊലീസിന് കൈമാറി.

കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്‌ക്കൊപ്പം പൊലീസിന്റെ പ്രവര്‍ത്തനം ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ബ്രിഗേഡിയര്‍ കാര്‍ത്തിക് ശേഷാദ്രി പറഞ്ഞു. 

വൈറസിനെ ചെറുക്കുന്നതിലും ലോക്ഡൗണ്‍ നടപ്പാക്കുന്നതിലും പൊലീസ് സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. രാജ്യത്തെങ്ങും പൊലീസിനെ ആദരിക്കുന്നതിന് മുന്‍കൈയെടുത്ത സൈന്യത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദനം അറിയിച്ചു.
മുതിര്‍ന്ന പോലീസ്, സൈനിക ഉദ്യോഗസ്ഥന്‍മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി