കേരളം

കോവിഡ് ബാധിച്ച് ഇന്ന് യുഎഇയില്‍ മരിച്ചത് മൂന്ന് മലയാളികള്‍

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോതമംഗലം സ്വദേശി നിസാറാണ് അജ്മാനില്‍ മരിച്ചത്. 37 വയസായിരുന്നു. അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

കഴിഞ്ഞയാഴ്ച ഇയാള്‍ സുഹൃത്തിനെയും കൊണ്ട് കോവിഡ് ഹോസ്പിറ്റലില്‍ പോയിരുന്നു. അങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്നാണ്് റിപ്പോര്‍ട്ടുകള്‍. രണ്ടുദിവസം മുന്‍പാണ് ഇയാളെ അജ്മാനിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്്. 

ഇന്ന് യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. അബുദാബിയില്‍ പത്തനംതിട്ട സ്വദേശിയായ റോഷനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ചാവക്കാട് സ്വദേശിയും ഇന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഇതുവരെ 42 മലയാളികളാണ് കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത