കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല. ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

മെയ് അഞ്ചു മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഭക്ഷ്യകിറ്റുകള്‍ വാങ്ങാനുള്ള മുന്‍ഗണനാവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് അഞ്ചിന് അവസരം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

റേഷന്‍ ധാന്യങ്ങള്‍ കിട്ടാന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നത്.

ഇതിന്റെ ഭാഗമായി ഇ പോസ് മെഷീനില്‍ ക്രമീകരണം വരുത്തുന്നതിനാലാണ് അവധി. ദേശീയ റേഷന്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ടാണ് ക്രമീകരണം. ഭക്ഷ്യധാന്യമോ സാനിറ്റൈസറോ കൊണ്ടുവന്നാല്‍ തിങ്കളാഴ്ച ഇവ ശേഖരിക്കാനായി കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ