കേരളം

തമിഴ്‌നാട് കേരള അതിര്‍ത്തിയായ നീലഗിരിയില്‍ 9 പേര്‍ക്ക് കോവിഡ്; 40 ഡ്രൈവര്‍മാര്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരള അതിര്‍ത്തിയോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് നീലഗിരിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗ്രീന്‍സോണിലേക്ക് പോയി ജനജീവിതം സാധാരണനിലയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചത്. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറിയുമായി പോയി തിരിച്ചെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മാര്‍ക്കറ്റില്‍ പോയ 40 ഡ്രൈവര്‍മാരെ നീരിക്ഷണത്തിലാക്കിയിട്ടുണ്ട്. അതില്‍ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തെങ്കാശിയിലും തിരുനെല്‍വേലിയിലും ഇന്നും കോവിഡ് സ്ഥിരീകരിച്ചു. ഇവരും കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയവരാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് മാത്രം രോഗം പകര്‍ന്നവരുടെ എണ്ണം 316ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം