കേരളം

രോ​ഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലൻസ് മറിഞ്ഞു; നഴ്സിന് ദാരുണാന്ത്യം; ഡ്രൈവറുടെ നില ​ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: രോ​ഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ് മരിച്ചത്. അവശ നിലയിലായ രോ​ഗിയെ എടുക്കാനായി പോകുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ ആംബുലൻസ് ഡ്രൈവർ അജയ കുമാറിന് ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കാറിൽ തട്ടിയാണ് ആംബുലൻസ് മറിഞ്ഞത്. പുറകോട്ടെടുക്കുകയായിരുന്ന കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലിൽ ചെന്നിടിച്ചാണ് മറിഞ്ഞത്. മതിൽ പൂർണമായി തകർന്നു. 

ഏറെ പണിപ്പെട്ടാണ് ഡോണയേയും അജയനേയും ആംബുലൻസിൽ നിന്ന് പുറത്തെടുത്തത്. വാരിയെല്ലിന് ​ഗുരുതര പരുക്കേറ്റ ഡോണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അജയ കുമാർ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍