കേരളം

സിനിമാ സ്റ്റൈലില്‍ എക്‌സൈസ് ചേസിങ്; ടോള്‍ പ്ലാസയിലെ ബാരിയര്‍ ഇടിച്ച് തകര്‍ത്ത് സ്പിരിറ്റ് കടത്ത്

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍:  ലോക്ക്ഡൗണിനിടെ എക്‌സൈസിനെ വെട്ടിച്ച് വന്‍ സ്പിരിറ്റ് കടത്ത്. ചാലക്കുടിയില്‍നിന്ന് എക്‌സൈസ് സംഘം പിന്തുടര്‍ന്ന സ്പിരിറ്റ് കയറ്റിയ മിനി പിക്കപ്പ് ലോറി പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയറടക്കം തകര്‍ത്ത് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സിനിമാ സ്‌റ്റൈലില്‍ ഇടിച്ചുതകര്‍ത്ത് സ്പിരിറ്റ് വാനിന്റെ പാച്ചില്‍.

ചാലക്കുടിയില്‍വെച്ച് സ്പിരിറ്റ് കൈമാറ്റം നടക്കുന്നതായി അങ്കമാലി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് എക്‌സൈസ് സംഘം അവിടെ എത്തിയെങ്കിലും എക്‌സൈസിനെ കണ്ടതോടെ സ്പിരിറ്റ് കയറ്റിയ വാഹനവുമായി െ്രെഡവര്‍ രക്ഷപ്പെട്ടു. എക്‌സൈസ് സംഘം വാഹനത്തെ പിന്തുടര്‍ന്നെങ്കിലും നിര്‍ത്തിയില്ല.

പാലിയേക്കരയിലെ ടോള്‍ പ്ലാസയിലും നിര്‍ത്താതെ ബൂം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ചാണ് പിക്കപ്പ് ലോറി കുതിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്പിരിറ്റ് കയറ്റിയ വാഹനം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ച് കടന്നുപോയതിന് പിന്നാലെ എക്‌സൈസ് സംഘത്തിന്റെ ജീപ്പും പിന്നാലെ വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ തൃശ്ശൂരില്‍നിന്ന് ഇടറോഡിലേക്ക് പോയ വാഹനം പിന്നീട് കുതിരാനിന് സമീപം വീണ്ടും ഹൈവേയില്‍ കയറി. പട്ടിക്കാട് വെച്ച് പോലീസ് സംഘം വാഹനം കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല.

സ്പിരിറ്റ് കയറ്റിയ വാഹനത്തില്‍ െ്രെഡവര്‍ മാത്രമേ ഉണ്ടായിരുന്നുള്ള. അതേസമയം, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട വാഹനം കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി