കേരളം

കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി നല്‍കാമെന്ന് കോണ്‍ഗ്രസ്; നിരസിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാഗ്ദാനം നിരസിച്ച് ജില്ലാ കളക്ടര്‍.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനായി 10 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനമാണ് കലക്ടര്‍ എം.അഞ്ജന നിരസിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലെന്നും സാങ്കേതികപരമായ പ്രശ്‌നങ്ങളുണ്ടെന്നും കലക്ടര്‍ വിശദീകരിച്ചു. 

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ ഡിസിസി ഇങ്ങനെയൊരു നിലപാട് കലക്ടറെ അറിയിച്ചത്. 

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് പണം തങ്ങള്‍ കൈമാറുമെന്നും മടങ്ങുന്നവരുടെ വിവരങ്ങള്‍ക്കായി കലക്ടറെ നേരിട്ട് ബന്ധപ്പെടുമെന്നും ഡിസിസി പ്രസിഡന്റ് എം.ലിജു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?