കേരളം

എട്ടുജില്ലകള്‍ കോവിഡ് മുക്തം; പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഇല്ല, ചികിത്സയിലുള്ളത് 30പേര്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ കണ്ണൂരില്‍ മാത്രം പതിനെട്ട് കോവിഡ് ബാധിതരുണ്ട്. എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി.

കാഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം. പത്തനംതിട്ട. ആലപ്പുഴ,തിരുവനന്തപുരം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. സംസ്ഥാനത്ത് പുതിയ ഹോട്ട്‌സപോട്ടുകള്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നിലവില്‍ സംസ്ഥാനത്ത് 30പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇന്ന് ഏഴുപേര്‍കൂടി രോഗമുക്തി നേടി. കോട്ടയം ജില്ലയില്‍ ആറ് (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്) പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു