കേരളം

വീട് നിര്‍മാണത്തിനു തടസ്സമില്ല, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വേണ്ട, സ്വകാര്യ ഓഫിസുകള്‍ തുറക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് പുനരാരംഭിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. മുടങ്ങിയ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുവാദം നല്‍കും.
സംസ്ഥാനത്ത് പലയിടത്തും നിര്‍മാണ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതിയുണ്ട്. ഇത് തടയാന്‍ നടപടി സ്വീകരിക്കും. നിര്‍മാണത്തിന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമാണ് തടസമുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ ഓഫീസുകള്‍ നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിശ്ചിത ജീവനക്കാരെ മാത്രമേ ഒരു ദിവസം ജോലിക്ക് നിയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത