കേരളം

എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ 21 മുതൽ 29 വരെ ; സമയവും ക്രമീകരണങ്ങളും ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡിനെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം‌ 21നും 29നും ഇടയിൽ പൂർത്തിയാക്കും. എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ വെവ്വേറെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

വിദ്യാർഥികൾ മാസ്ക്‌‌ ധരിക്കണം. സ്‌കൂളുകളിൽ സാനിറ്റൈസർ ഒരുക്കണം. വിദ്യാർഥികളെ  എത്തിക്കാൻ ആവശ്യമെങ്കിൽ  പരീക്ഷകളില്ലാത്ത സമീപ യുപി, എൽപി സ്‌കൂളുകളുടെ വാഹനങ്ങൾ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹയർ സെക്കൻഡറിയിൽ രണ്ടു പരീക്ഷ വീതമാണ്‌ എഴുതാനുള്ളത്‌. ഒന്നുമുതൽ ഒമ്പതുവരെയുള്ള അവശേഷിക്കുന്ന പരീക്ഷ നേരത്തെ ഉപേക്ഷിച്ചു‌. എട്ടുവരെ എല്ലാവരെയും വിജയിപ്പിച്ചു. ഒമ്പതിലെ ബാക്കി പരീക്ഷകൾക്ക്‌ ഇന്റേണൽ അസസ്‌മെന്റിലൂടെ മാർക്ക്‌ നൽകും.  എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം 13 ന് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂൾ ജൂൺ ഒന്നു മുതൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂൾ തുറക്കാനായില്ലെങ്കിൽ  വിദ്യാർഥികൾക്കായി പ്രത്യേക പഠന പരിപാടി കൈറ്റ് വിക്ടേഴ്‌‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. വിക്ടേഴ്‌സ് ചാനൽ ശൃംഖലയിൽ ഉണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ  ശ്രദ്ധിക്കണം. വെബിലും മൊബൈലിലും ഇ‐ ക്ലാസ്‌ ലഭ്യമാക്കും. ഒരു സൗകര്യവും ഇല്ലാത്തവർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക