കേരളം

ഒരു പണിയുമില്ല; എന്നിട്ടും ദുരിതാശ്വാസ നിധിയിലേക്കു നല്കിയത് 50,000 രൂപ!

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഒരു പണിയുമില്ല! കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ പേരാണിത്. പേരു പോലെയല്ല, പക്ഷേ ഇവരുടെ പ്രവൃത്തി. അംഗങ്ങളില്‍നിന്നു ശേഖരിച്ച് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത് അന്‍പതിനായിരം രൂപ.

കൊല്ലം കേന്ദ്രീകരിച്ചുള്ള വാട്‌സാപ് കൂട്ടായ്മ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് തുക കൈമാറിയപ്പോള്‍ മാറ്റപ്പെട്ടത് ഇവരുടെ ഗ്രൂപ്പിന്റെ പേര് തന്നെയാണ്. വാട്‌സ് ആപ് ഗ്രൂപ്പില്‍ നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമാണുള്ളതെങ്കിലും കോവിഡ് പോസിറ്റീവ് ആയവരും രോഗം ഭേദമായ ആളും ഒക്കെ ഈ ഗ്രൂപ്പില്‍ ഉണ്ട്.  

രാജ്യം കോവിഡ് പ്രതിരോധത്തിനായി അഹോരാത്രം പണിപ്പെടുമ്പോള്‍ തങ്ങളുടെ കൂട്ടായ്മയും ഇതില്‍ പങ്കാളികളാവുകയാണെന്ന് രാഹുല്‍ പറഞ്ഞു.  
ഗ്രൂപ്പ് അംഗത്തിന് അപകടത്തില്‍ പരിക്കേറ്റപ്പോഴാണ് ആദ്യമായി പണം സ്വരൂപിച്ചത്. നിമിഷ നേരംകൊണ്ട് അവര്‍ നല്ലൊരു തുക ആശുപത്രി ചെലവുകള്‍ക്കായി കണ്ടെത്തി. ഇതോടെയാണ് ഈ കൂട്ടായ്മ കാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.

പ്രവാസികള്‍ അടക്കമുള്ളവരുടെ സഹായംകൊണ്ടാണ് ഇത്രയും പെട്ടെന്ന് തുക സമാഹരിക്കാന്‍ സാധിച്ചതെന്ന് ഗ്രൂപ്പ് അംഗങ്ങളായ അശ്വന്തും ദിലീപും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ