കേരളം

കനത്ത മഴയും ഇടിമിന്നലും ഇന്നും ; ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ വേനല്‍മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (മഞ്ഞജാഗ്രത) പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട സ്ഥലത്ത് അതിശക്തമായ മഴ പെയ്യും. പകല്‍ രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ ഇടിമിന്നലുണ്ടാകും. ചില പ്രദേശങ്ങളില്‍ രാത്രിയിലും ഇടിമിന്നലുണ്ടായേക്കും. ചില സ്ഥലങ്ങളില്‍ പൊടുന്നനെ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്.

വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വെള്ളിയാഴ്ച ഇടുക്കി, ഞായറാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയുടെയും ഇടിമിന്നലിന്റെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി