കേരളം

കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക് ;  പച്ചരി, മട്ട, പുഴുക്കലരി; ഈ മാസം റേഷൻ കടകളിൽ നിന്നും ലഭിക്കുക മൂന്ന് തരം അരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  സംസ്ഥാനത്ത് മെയ് മാസത്തിൽ റേഷൻ കാർഡ് ഉടമകൾക്കു നൽകുക മൂന്നു തരം അരിയാണ്. പച്ചരി, മട്ട, പുഴുക്കലരി എന്നിങ്ങനെ വേർതിരിച്ചു നൽകാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം.  മുൻഗണന വിഭാഗം (പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി കിലോയ്ക്ക് 2 രൂപ നിരക്കിലാണ് നൽകുക. ഇതു യഥാക്രമം 2 കിലോ പുഴുക്കലരി, ഒന്നര കിലോ പച്ചരി, അര കിലോ മട്ട എന്നിങ്ങനെയാണു നൽകുക.

എൻപിഎസ് വിഭാഗം (നീല) കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലാണ് നൽകുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയുമായിട്ടാകും വിതരണം ചെയ്യുക.

എൻപിഎൻഎസ് വിഭാഗം (വെള്ള) കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ആകെ 2 കിലോ അരിയാണ് വിതരണം ചെയ്യുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയും എന്ന തരത്തിലാകും.

നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ വീതം അരി അധികമായി ഈ മാസം നൽകും. കിലോയ്ക്ക് 15 രൂപ നിരക്കിലാണ് അരി നൽകുക.  7 കിലോ പുഴുക്കലരിയും 3 കിലോ പച്ചരിയുമാകും ഇങ്ങനെ വിതരണം ചെയ്യുക. 10 കിലോ അരി നൽകുമ്പോൾ മട്ട അരി നൽകാൻ നിർദേശമില്ലെന്നു റേഷൻകട ഉടമകൾ പറയുന്നു. മുൻഗണന വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്കു 30 കിലോ അരിയും 5 കിലോ ഗോതമ്പും സാധാരണ പോലെ സൗജന്യമായി നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു