കേരളം

കൊച്ചിയില്‍ വിമാനമിറങ്ങിയത് 181 പേര്‍; 49 ഗര്‍ഭിണികള്‍, 4 കുട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അബുദാബിയില്‍ നിന്നു കൊച്ചിയിലിറങ്ങിയ വിമാനത്തിലെ 181 യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളും. വിമാനം രാത്രി 10.08 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്‌. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ എട്ട് കെഎസ്ആര്‍ടിസി ബസും 40 ടാക്‌സികളുമാണ് തയാറാക്കിയിരിക്കുന്നത്

ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍ ഒരുക്കിയ ടാക്‌സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. യാത്രക്കാരുടെ പരിശോധനകള്‍ക്കായി അഞ്ച് ഇമിഗ്രേഷന്‍ കൗണ്ടറുകളാണുള്ളത്. ഇതില്‍ 10 ഉദ്യോഗസ്ഥര്‍ ഉണ്ടാകുക.

ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിച്ചായിരിക്കും കൗണ്ടറിലേയ്ക്ക് കൊണ്ടുവരിക. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം യാത്രക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ