കേരളം

റെഡ്സോണിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം ; അല്ലെങ്കിൽ നിയമനടപടി ; ഉത്തരവിറങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോൺ മേഖലകളിൽ നിന്ന് കേരളത്തിലെത്തുന്നവർ  14 ദിവസം സർക്കാർ ക്വാറന്റീനിൽ കഴിയണമെന്ന് ഉത്തരവ്. റെഡ്സോണിൽനിന്ന് വരുന്നവരുടെ സ്വന്തം ജില്ല ഏതാണോ അവിടെയാണ് ക്വാറന്റീനിൽ കഴിയേണ്ടത്. ക്വാറന്റീനിൽ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങൾ അതിർത്തിയിലെത്തുമ്പോൾ നൽകണം. സ്വന്തം വാഹനത്തിൽ അവർക്ക് ക്വാറന്റീൻ കേന്ദ്രത്തിലെത്താം.

സർക്കാർ വാഹനം നൽകുന്ന കാര്യം കളക്ടർക്ക് തീരുമാനിക്കാം. യാത്രാവിവരം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. ഇവരുടെ വിവരങ്ങൾ ഇ ജാഗ്രതാ സൈറ്റിൽ ഉൾപ്പെടുത്തണം. കേരളത്തിലെത്തി ക്വാറന്റീനിൽ പോകാത്തവർ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നേരത്തെ ഏഴു ദിവസത്തെ ക്വാറന്റീനാണ് നിർദേശിച്ചിരുന്നത്. 60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗർഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണം.

കേരള സർക്കാരിന്‍റെ പാസില്ലാതെ അതിർത്തികളിലെ 6 എൻട്രി പോയിന്റുകളിൽ എത്തുന്നവർ എവിടെനിന്ന് വരുന്നവരായാലും ഏതു മേഖലയിൽനിന്ന് വരുന്നവരായാലും സർക്കാർ ഒരുക്കുന്ന ക്വാറന്റീനിൽ പോകേണ്ടിവരും. റെഡ്സോണിൽനിന്ന് വരുന്നവർ ക്വാറന്റീനിൽ കഴിയാൻ പണം നൽകേണ്ടിവരും. സ്ഥലം ഉണ്ടെങ്കിലേ ക്വാറന്റീൻ അനുവദിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ