കേരളം

മദ്യഷോപ്പുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ ലോക്ക് ഡൗണിനു ശേഷം തുറന്നാല്‍ മതിയെന്ന് സിപിഎം. മദ്യശാലകള്‍ ധൃതിപിടിച്ചു തുറക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിന്തുണ പ്രഖ്യാപിച്ചു. മദ്യഷോപ്പുകള്‍ തുറക്കുന്നതില്‍ മെയ് 17 ന് ശേഷം സാഹചര്യം പരിഗണിച്ചശേഷം തീരുമാനമെടുക്കാമെന്ന് സിപിഎം നേതൃയോഗം വിലയിരുത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ കഴിയുന്നതു വരെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

സാമൂഹിക അകലം പാലിക്കല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കല്‍ തുടങ്ങിയ മദ്യഷോപ്പുകള്‍ തുറക്കുമ്പോള്‍ നടപ്പിലാക്കുക ദുഷ്‌കരമായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം മെയ് 13 ന് കള്ളുഷാപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്