കേരളം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം, അല്ലാത്തവരെ മടക്കി അയയ്ക്കും: മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാസ് ഇല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  മടങ്ങി എത്തുന്ന മലയാളികളെ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയയ്ക്കുവാന്‍ മാത്രമേ നിര്‍വ്വാഹമുളളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാസ് നിര്‍ബന്ധമാണ്. പാസ് ഇല്ലാതെ ആരെയും അതിര്‍ത്തി കടത്തി വിടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓരോ ദിവസവും അതിര്‍ത്തി വഴി കടന്നുവരാന്‍ കഴിയുന്ന ആളുകള്‍ എത്രയെന്ന് കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കടത്തിവിടുന്നത്. ഇന്നും ഇന്നലെയുമായി ധാരാളം പേരാണ് ചെക്‌പോസ്റ്റുകളില്‍ എത്തിയിരിക്കുന്നത്. പാസ് ഇല്ലാതെ ആരെയും അതിര്‍ത്തി കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പാസ് കിട്ടിയാല്‍ മാത്രമേ പുറപ്പെടേണ്ട സ്ഥലത്ത് നിന്ന് യാത്ര ആരംഭിക്കാന്‍ പാടുളളൂ.പാസുമായി വരുന്നവരെ പരിശോധിച്ച് ഉടന്‍ തന്നെ കടത്തിവിടാന്‍ ചെക്‌പോസ്റ്റുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും മറ്റും വ്യത്യാസം ഉണ്ടായാലും പോകാന്‍ ഇളവ് അനുവദിക്കും. ഇന്ന് വരേണ്ട ആള്‍ നാളെയായാലും പോകാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉദാഹരണമായി പറഞ്ഞു. 

അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ നിയോഗിക്കും. ഇതുവരെ 21812 പേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തിയത്. 54262 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയത്. തുടര്‍ന്നും പാസ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍