കേരളം

ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാരിന് വേണ്ട, ദുരന്തകാലത്തും ചിലര്‍ മതവിദ്വേഷം വളര്‍ത്തുന്നു: രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്നു എന്ന പ്രചാരണം നിര്‍ഭാഗ്യകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുളള സമീപനം സര്‍ക്കാരിന് ഇല്ല. ബജറ്റ് പരിശോധിച്ചാല്‍ സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ ഫണ്ട് കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് ജനത്തിന് മനസിലാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. മലബാര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി രൂപയാണ് വകയിരുത്തിയത്. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ എന്നി ഇടത്താവളങ്ങളില്‍ കിഫ്ബി വഴി 142 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ശബരിമല തീര്‍ഥാടനത്തിന്് പ്രത്യേക ഗ്രാന്‍ഡായി 30 കോടി രൂപ നല്‍കിയിട്ടുണ്ട്. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം അടക്കം തകര്‍ച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് അഞ്ചുകോടി രൂപയാണ് നീ്ക്കിവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തത്ത്വമസി എന്ന പേരില്‍ തീര്‍ഥാടന സര്‍ക്യൂട്ട് ആവിഷ്‌കരിച്ചിട്ടുണ്ട്.ട്രാവന്‍കൂര്‍ ഹെറിറ്റേജ് സ്‌കീം പ്രകാരം 10 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതെല്ലാം നാടിന്റെ മുന്‍പിലുളള കണക്കുകളാണ്. ബജറ്റ് പരിശോധിച്ചാല്‍ ക്ഷേത്രങ്ങളുടെ ഫണ്ട് കൊണ്ടുപോകുകയാണോ, കൊടുക്കുകയാണോ എന്ന് മനസിലാവും. ദുരന്തകാലത്ത് മതവിദ്വേഷം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ചോര തന്നെ കൊതുകിന് കൗതുകം എന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത