കേരളം

ശസ്ത്രക്രിയ വിജയകരം; ലാലിയുടെ ഹൃദയം ഇനിയും തുടിക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗംലം സ്വദേശിനിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോ​ഗിയെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. 

തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്ററിൽ ഇന്ന് വൈകിട്ട് 3.30ഓടെയാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള ചെമ്പഴന്തി സ്വദേശിനി ലാലി ഗോപകുമാറിന്റെ ഹൃദയമാണ് 49 വയസ്സുകാരിയായ കോതമംഗലം സ്വദേശിനിക്ക് വേണ്ടി ഹെലികോപ്റ്ററില്‍ എത്തിച്ചത്. രാവിലെ 11 മണിക്ക് കിംസില്‍ നടന്ന ശസ്ത്രക്രയയ്ക്കായി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്ത് എത്തിയിരുന്നു. 

സര്‍ക്കാര്‍ വാടയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു