കേരളം

പ്രധാന ന​ഗരങ്ങളിലെ റോഡുകൾ അടച്ചു; 10 മണിക്കൂർ യാത്രാനിരോധനം ; നിയന്ത്രണം ലം​ഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇന്നത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ ഭാ​ഗമായി പ്രധാന ന​ഗരങ്ങളിലെ റോഡുകൾ അടച്ചിടും. പുലർച്ചെ അഞ്ചു മുതൽ രാത്രി 10 വരെയാണ് റോഡുകൾ അടച്ചിടുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകൾവീതമാണ്  അടച്ചിടുന്നത്. കോഴിക്കോട്ട്‌ ബീച്ച്‌റോഡ്, എരഞ്ഞിപ്പാലം-സരോവരം പാർക്ക് പി.എച്ച്.ഇ.ഡി. റോഡ്, വെള്ളിമാടുകുന്ന്-കോവൂർ റോഡ് എന്നിവയാണ് അടയ്ക്കുന്നത്‌. തിരുവനന്തപുരത്തെ മ്യൂസിയം–വെള്ളയമ്പലം, കവടിയാര്‍–വെള്ളയമ്പലം, പട്ടം–കവടിയാര്‍ എന്നീ റോഡുകളും അടയ്ക്കും.

കൊച്ചിയില്‍ ബി.ടി.എച്ച്–ഹൈക്കോടതി ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കലൂര്‍ സ്റ്റേഡിയം റോഡ് എന്നിവ അടച്ചിടുന്നു. നടത്തവും സൈക്കിള്‍ സവാരിയും മാത്രമാണ് ഈ റോഡുകളിൽ അനുവദിക്കുക. രാവിലെയായതിനാല്‍ പൂജാരിമാരും പുരോഹിതരും ഉള്‍പ്പെടെ മതപരമായ ചടങ്ങുകള്‍ക്ക് പോകുന്നവര്‍ക്കും യാത്രാനുമതിയുണ്ട്. അവശ്യവിഭാഗത്തിനും പാസുള്ളവര്‍ക്കും മാത്രമാണ് ഇന്ന് യാത്രാനുമതിയുള്ളത്.

ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നിയന്ത്രണം എന്ന സർക്കാർ തീരുമാനം ഇന്നു മുതൽ നടപ്പാകുകയാണ്. വാഹന നിയന്ത്രണങ്ങൾ കർശനമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി. അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ. അവശ്യസേവനങ്ങൾക്കു മാത്രമാണ് ഇന്ന് പുറത്തിറങ്ങാൻ അനുവാദമുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു