കേരളം

യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു; രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; കേസുകള്‍ 18.000 കവിഞ്ഞു

സമകാലിക മലയാളം ഡെസ്ക്


അബുദാബി: യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. വടകര സ്വദേശി ഫൈസലാണ് മരിച്ചത്. 46 വയസായിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നുയ അതേസമയം യുഎഇ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. 

ഇന്ന് കൊവിഡ്19 സ്ഥീരീകരിച്ചത് 781 പേര്‍ക്ക്. ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇത്. കൊറോണ വൈറസ് ബാധിച്ച് ഇന്ന് മാത്രം 13 പേര്‍ മരിച്ചു. രാജ്യത്ത്  കൊവിഡ്  രോഗികളുടെ എണ്ണം 18000 കവിഞ്ഞു.

ഇതുവരെ മരിച്ചത് 198 പേര്‍. രോഗം മാറുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇന്ന് 500ലധികം പേര്‍ക്ക് രോഗം മാറി. ഇതോടെ ഇതുവരെ വൈറസ് ബാധ മാറിയവരുടെ എണ്ണം 4800 കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'