കേരളം

'അവര്‍ കാവല്‍ മാലാഖമാര്‍'; നഴ്‌സുമാര്‍ക്ക്  ആദരവുമായി ദി ന്യൂ ഇന്ത്യന്‍ ഏക്‌സ്പ്രസും മെഡിമിക്‌സും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് കാലത്തെ എറ്റവും വലിയ ഹീറോകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ്. അവര്‍ കരുതലിന്റെ കാവല്‍ മാലാഖമാരാണ്. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെയാണ് കോവിഡ് കാലത്ത് ഓരോ ദിവസവത്തെയും അവരുടെ സേവനങ്ങള്‍. ഒരേ സമയം മാനുഷികവും ദൈവികവുമായ പ്രവര്‍ത്തനങ്ങളിലൂടെ ആത്മാര്‍പ്പണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സമര്‍പ്പണമായിരുന്നു നിങ്ങളുടെ ജോലിയെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയോട് അനുബന്ധിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും 'മെഡിമിക്‌സും' സംയുക്തമായി കോവിഡ് 19 പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നഴ്‌സുമാരെ ആദരിക്കുന്നു.  ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 മെഡിക്കല്‍ കോളജുകളിലെ നഴ്‌സുമാരെയാണ് ആദരിക്കുന്നത്.

ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, ജെ മേഴ്സിക്കുട്ടിയമ്മ, എ കെ ശശീന്ദ്രന്‍, കടന്നപ്പളളി രാമചന്ദ്രന്‍, ചീഫ് വിപ്പ് കെ രാജൻ തുടങ്ങിയ പ്രമുഖവ്യക്തിത്വങ്ങളാണ് നഴ്‌സുമാരെ ആദരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുകളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗീപരിചരണത്തിനിടെ കോവിഡ് ബാധിച്ച കേരളത്തിലെ ആദ്യത്തെ ആരോഗ്യപ്രവര്‍ത്തക രേഷ്മ മോഹന്‍ദാസിനെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വച്ച്  മന്ത്രി കെ കെ ശൈലജ ആദരിക്കും. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ വി വിഷ്ണുകുമാര്‍ ചടങ്ങില്‍ സംബന്ധിക്കും.

പത്രത്തിനൊപ്പം മാസ്‌കുകള്‍ വിതരണം ചെയ്ത ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. ' ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങള്‍ക്കൊപ്പം സംസ്ഥാനത്തുടനീളം മാസ്‌കുകള്‍ വിതരണം ചെയ്തിരുന്നു. മാധ്യമസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവര്‍ത്തി അഭിനന്ദനാര്‍ഹമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ആദ്യമായാണ് ഒരു ദേശിയ ദിനപ്പത്രം അതിന്റെ വായനക്കാര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ വിതരണം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി