കേരളം

മറ്റ്‌ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് നാട്ടിലേക്ക് മടങ്ങാം; വാഹനസൗകര്യം ഒരുക്കാൻ ടൂറിസം വകുപ്പിന്റെ ഓൺലൈൻ സംവിധാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗൺ മൂലം മറ്റ്‌ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് മടങ്ങാൻ കേരള ടൂറിസം വകുപ്പിന്റെ ഓൺലൈൻ സംവിധാനം. ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കിയാണ് അന്യസംസ്ഥാനങ്ങളിലുള്ള പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്നത്. 

വാഹനം ആവശ്യമുള്ളവർക്ക് http://www.keralatourism.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തെരഞ്ഞെടുക്കാം. യാത്രക്കാർക്ക് രജിസ്റ്റർ നമ്പറും തെരഞ്ഞെടുക്കുന്ന ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ലഭ്യമാക്കും. ടൂർ ഓപറേറ്റർക്ക് യാത്രക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി കൈമാറും. പരസ്പരം ബന്ധപ്പെട്ട് യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രാക്കൂലിയും നിശ്ചയിക്കാം.

150ൽപരം ട്രാൻസ്പോർട്ട്-ടൂർ ഓപ്പറേറ്റർമാരുടെ രജിസ്ട്രേഷൻ ഇതിനോടകം ഉറപ്പാക്കിയതായി ടൂറിസം വകുപ്പ് അധിക‍ൃതർ അറിയിച്ചു. കൂടുതൽ ഓപറേറ്റർമാരുടെ രജിസ്ട്രേഷൻ വരുംദിവസങ്ങളിൽ ഉറപ്പാക്കും. 5897 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന 500 ഓളം വാഹനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ബസുകൾ, ട്രാവലർ, ഇന്നോവ, എർട്ടിഗ, സ്വിഫ്റ്റ് പോലുള്ള കാറുകൾ എന്നവ ഇതിനകം തയാറായിട്ടുണ്ട്.

ഓപ്പറേറ്റർമാർക്ക് http://www.keralatourism.org/to-data-collections/tour-operator/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ