കേരളം

വയനാട് ജില്ലയിലെ നെന്‍മേനി ഹോട്ട്‌സ്‌പോട്ട്; ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 34

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ട്‌സപോട്ട് പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിരുന്നില്ല. 

ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചോടെ വയനാട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം എട്ടായി. 1855പേരാണ് വയനാട് നിരീക്ഷണത്തിലുള്ളത്. 

എറണാകുളം ജില്ലയില്‍ ഒരു ഹോട്ട്‌സ്‌പോട്ടാണുള്ളത്. എടക്കാട്ടുവയലിലെ പതിനാലം വാര്‍ഡാണ് നിലവില്‍ പട്ടികയിലുള്ളത്. ഇടുക്കി ജില്ലയിലെ ഏലപ്പാറയിലെ 11,12,13 വാര്‍ഡുകള്‍, ശാന്തന്‍പാറയിലെ എട്ടാം വാര്‍ഡ്, വണ്ടന്‍മേട് 12,14 എന്നിവ ഹോട്ട്‌സപോട്ടായി തുടരും.

കണ്ണൂരിലെ കതിരൂര്‍, കൂത്തുപറമ്പ, കോട്ടയം മലബാര്‍, കുന്നോത്തുപറമ്പ, മൊകേരി, പാനൂര്‍, പാപ്പിനിശ്ശേരി, പാട്യം, പെരളശ്ശേരി എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു