കേരളം

വീട്ടീല്‍ ക്വാറന്റൈനില്‍ പോകാന്‍ അനുവദിക്കണം; ജോളി അപേക്ഷ നല്‍കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജോളി അപേക്ഷ നല്‍കിയത്. വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്നാണ് ആവശ്യം.

വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ താല്‍പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് കഴിഞ്ഞദിവസം ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജോളി ജയില്‍ അധികൃതര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയത്.

അതേസമയം, ജോളിയുടെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചു. ഏഴ് വര്‍ഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാര്‍ക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക