കേരളം

26ന് കണക്ക്, 27ന് ഫിസിക്‌സ്; എസ്എസ്എല്‍സി പരീക്ഷ ടൈം ടേബിള്‍ ആയി;ഹയര്‍ സെക്കന്ററി പരീക്ഷകള്‍ രാവിലെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനുള്ള എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ തീയതിയായി. എസ്എസ്എല്‍സി പരീക്ഷയില്‍ ഇനി നടത്താനുള്ള കണക്ക് പരീക്ഷ മെയ് 26ന് നടത്തും. 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി വിഷയങ്ങളിലും പരീക്ഷ നടത്തും. എല്ലാ പരീക്ഷകളും ഉച്ച കഴിഞ്ഞാണ്.

ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെ വരെ നടത്തും. രാവിലെയാണ് പരീക്ഷ. 29,30 തീയതികളിലെ പ്ലസ് വണ്‍ പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടത്തും. ഇനി നാല് പരീക്ഷകള്‍ വീതമാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ നടത്താനുള്ളത്. ഇതുവരെ നടത്തിയ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍