കേരളം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെ; ടൈംടേബിളൊരുക്കി വിദ്യാഭ്യാസ വകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്താനുള്ള ടൈംടേബിളൊരുക്കി വിദ്യാഭ്യാസ വകുപ്പ്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും.

എസ്എസ്എൽസിക്ക് 26 മുതൽ മൂന്നുദിവസം പരീക്ഷയുണ്ടാകും. എസ്എ‌സ്എൽസി പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് രാവിലെയുമാകും പരീക്ഷ നടക്കുക. സാമൂഹിക അകലം പാലിക്കുംവിധമാകും ഇരിപ്പിട ക്രമീകരണം. 

പരീക്ഷാകേന്ദ്രത്തിൽ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവർക്കും പരീക്ഷയെഴുതാൻ അവസരമൊരുക്കും. എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുൻകൂട്ടി അറിയിച്ചാൽമതി. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വിഎച്ച്എസ്സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം