കേരളം

കോവിഡ് പ്രതിരോധത്തിന് 3100 കോടി; അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് 1000 കോടി; 50,000 വെന്റിലേറ്ററുകള്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പിഎം കെയേഴ്‌സ് ഫണ്ടില്‍നിന്ന് കോവിഡ് പ്രതിരോധത്തിനായി 3100 കോടി അനുവദിച്ചു. ഇതില്‍ 2000 കോടി രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും 1000 കോടി രൂപ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ചെലവഴിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ച 50,000 വെന്റിലേറ്ററുകളാണ് വാങ്ങുന്നത്. 200 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നു.

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം, താമസസൗകര്യം, ചികിത്സ, ഗതാഗതം എന്നിവക്കായാണ് 1000 കോടി അനുവദിച്ചത്. ഈ തുക ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ജില്ല കലക്ടര്‍മാര്‍, മുനിസിപ്പല്‍ കമീഷണര്‍മാര്‍ എന്നിവര്‍ വഴിയാണ് തുക ചെലവഴിക്കുക.

ദുരിതബാധിതരെ സഹായിക്കുന്നതിന് മാര്‍ച്ച് 27 നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ (പിഎം കെയേര്‍സ്) ഫണ്ട് എന്ന പേരില്‍ പബ്ലിക് ചാരിറ്റബിള്‍ ഫണ്ട് രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ട്രസ്റ്റിന്റെ അധ്യക്ഷന്‍. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് അംഗങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി