കേരളം

പിഎസ്‌സി ബിരുദതലത്തിലുള്ള പരീക്ഷാ ചോദ്യങ്ങള്‍ ഇനി മലയാളത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കും. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിന്റെതാണ് തീരുമാനം. തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും.

നേരത്തെ പിഎസ്‌സി പരീക്ഷയില്‍ മലയാളത്തില്‍ വേണമെന്ന ആവശ്യം സര്‍ക്കാരും പിഎസ്‌സിയും തത്വത്തില്‍ അംഗീരിച്ചിരുന്നു. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട സമരം നടന്നിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണനും സുഗതകുമാരിയും ഉള്‍പ്പടെയുള്ള സാംസ്‌കാരിക ചലച്ചിത്ര വ്യക്തിത്വങ്ങള്‍ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് കണ്ടതോടെ അത് പരിശോധിക്കാന്‍ മുഖ്യമന്ത്രി പിഎസ്‌സിയോട് നിര്‍ദേശിക്കുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ