കേരളം

പ്രവാസികൾക്ക് ജോലി; വെബ് പോർട്ടലുമായി ബിജെപി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് വെബ് പോർട്ടലുമായി ബിജെപി. കേന്ദ്രനേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് കേരളഘടകം വെബ് പോർട്ടൽ ആരംഭിക്കുന്നത്. അടുത്തയാഴ്ച പോർട്ടൽ ആരംഭിക്കും.

പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന മലയാളികളുടെ യോഗ്യതയും പ്രവൃത്തിപരിചയവും മറ്റ് വിവരങ്ങളും അതത് സംസ്ഥാനങ്ങളിലെ കമ്പനികൾക്കും ബിജെപി ഒരുക്കുന്ന പൊതുപോർട്ടലിനും കൈമാറും. ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിലെയും പൊതുമേഖലാ - സ്വകാര്യസ്ഥാപനങ്ങളിൽ വിദേശത്തു നിന്നു തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് അവസരമൊരുക്കുമെന്നാണ് പാർട്ടി പറയുന്നത്.

ലോക്ഡൗണിന് ശേഷം രാജ്യത്ത് വരേണ്ട മാറ്റങ്ങളെക്കുറിച്ച് വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് കേന്ദ്ര മന്ത്രിമാരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നതിനും ബിജെപി കേരളഘടകം അവസരമൊരുക്കും. വ്യവസായം, ആരോഗ്യം, കൃഷി തുടങ്ങി 12 മേഖലയിലെ മാറ്റങ്ങൾ ചർച്ചചെയ്യാൻ ഇതുവഴി അവസരമുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി