കേരളം

വയനാട് എസ്പി ക്വാറന്റീനില്‍ ; നിരീക്ഷണത്തില്‍ 50 പൊലീസുകാര്‍ ; പൊലീസ് സ്റ്റേഷന്‍ അടച്ചു; അതീവ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ പൊലീസ് മേധാവിയും ക്വാറന്റീനിലായി.  സ്‌റ്റേഷനില്‍ നിന്നും കോവിഡ് ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ എസ്പിയും ഉള്ളതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഔദ്യോഗിക സമ്പര്‍ക്ക പട്ടിക തയാറായിട്ടില്ല. മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് എസ്പിയെ ക്വാറന്റീനിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ജില്ലയില്‍ ജോലിയെടുത്ത 50  പൊലീസുകാരാണ് ക്വാറന്റീനിലേക്ക് മാറിയത്. ഡിവൈഎസ്പിയുടെ അടക്കം സാമ്പിള്‍ പരിശോധനാഫലം ഇന്ന് ലഭിക്കും. പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്‌റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. പരാതികള്‍ നല്‍കാന്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്കാവുന്നതാണ്.

പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്‌റ്റേഷനില്‍ ഉണ്ടാവുക. ഒഴിവാക്കാനാകാത്ത നടപടികള്‍ തീര്‍ക്കാനാണ് ഈ സംവിധാനം. സ്‌റ്റേഷന്‍ സമ്പൂര്‍ണമായി അണുവിമുക്തമാക്കും. ജില്ലാ പൊലീസ് മേധാവി ക്വാറന്റീനില്‍ ആയതോടെ,  അഡീഷണല്‍ എസ്പിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

വയനാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇന്നത്തോടെ പത്തായി ഉയര്‍ന്നു. ഇയാളില്‍ നിന്നും രോഗം പകര്‍ന്നയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍