കേരളം

എസ് രാജേന്ദ്രന്‍ എംഎല്‍എയുടേത് അനധികൃത വീട് നിര്‍മ്മാണം; സ്റ്റോപ്പ് മെമ്മോ ല്‍കി റവന്യു വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ മൂന്നാറിലെ അനധികൃത വീട് നിര്‍മ്മാണത്തിന് റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. നിര്‍മ്മാണത്തിന് അനുമതി വാങ്ങിയില്ല, പട്ടയരേഖകള്‍ ഹാജരാക്കിയില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ് കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അനുമതിയില്ലാതെ വീട്ടില്‍ രണ്ടാംനില പണിയുന്നു എന്ന് കാണിച്ച് നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം നിലയുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് സബ് കലക്ടര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി. 

മൂന്നാറില്‍ എന്ത് നിര്‍മാണത്തിനും റവന്യൂ വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. സമാന രീതിയില്‍ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു. ടൗണിന്‍ന്റെ ഹൃദയഭാഗത്താണ് എംഎല്‍എയുടെ വീട്. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രന്‍ വീട് നിര്‍മിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ