കേരളം

കേരള സര്‍വകലാശാല പരീക്ഷകള്‍ വീണ്ടും മാറ്റി; പുതുക്കിയ തീയതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷകള്‍ മെയ് 21 ന് തുടങ്ങില്ല. പുതുക്കിയ തീയതി അനുസരിച്ച് മെയ് 26നാണ് പരീക്ഷകള്‍ തുടങ്ങുക. അതേസമയം സംസ്ഥാനത്ത് പൊതുഗതാതം തുടങ്ങിയിട്ടില്ലെങ്കില്‍ വീണ്ടും തീയതികള്‍ മാറ്റുമെന്ന് സര്‍വകലാശാല അറിയിച്ചു. കോവിഡ് 19 നെ തുടര്‍ന്ന് മുടങ്ങിയ സര്‍വകലാശാല പരീക്ഷകള്‍ മേയ് 21 മുതല്‍ നടത്താനാണ് കേരള സര്‍വകലാശാല തീരുമാനിച്ചിരുന്നു.

കേരള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. 

പൊതുഗതാഗം തുടങ്ങിയില്ലെങ്കില്‍ ജില്ലയ്ക്കുള്ളിലെ പരീക്ഷാകേന്ദ്രങ്ങളിലക്ക് എങ്ങനെ എത്തുമെന്നാണ് വിദ്യാര്‍ഥികളുടെ ആശങ്ക. യാത്ര സാധ്യമായാലും കോളേജ് ഹോസ്റ്റലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ താമസൗകര്യമുണ്ടാകില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. വൈസ് ചാന്‍സലര്‍, കോളേജ് പ്രിന്‍സിപ്പാള്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന പരീക്ഷകള്‍ 21 മുതല്‍ പുരനരാംഭിക്കാനുള്ള തീരുമാനമെടുത്തത്. പഠിക്കുന്ന കോളജിലേക്ക് എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സബ്‌സെന്ററുകളില്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മാത്രമേ സബ് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളൂ. മറ്റ് ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്ലാ ജില്ലകളിലും ഒരു സബ് സെന്റര്‍ വീതമെങ്കിലും അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്പെട്ടിരുന്നു.

കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 21 നും സിബിസിഎസ്എസ് ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് 21 മുതലും വിദൂര വിദ്യാഭ്യാസം (എസ്.ഡി.ഇ) അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 28 മുതലും പഞ്ചവത്സര എല്‍.എല്‍.ബി പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 8 മുതലും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 16 മുതലും ത്രിവത്സര എല്‍എല്‍ബി ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 9 മുതലും ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍