കേരളം

കോവിഡ് നോഡല്‍ ഓഫിസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം: ജീവനക്കാരെ 'ഭരിക്കാന്‍' എത്തിയ ആള്‍ക്കെതിരെ പരാതി, പൊലീസ് നടപടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വ്യാജ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയതായി പരാതി. ആള്‍മാറാട്ടം നടത്തി ചാലിയം എഫ്.എച്ച്.സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതി നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ഈ വ്യക്തി നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് 19 വളണ്ടിയറായി രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ നിന്നും വിമുക്തി പ്രവര്‍ത്തികളുടെ വളണ്ടിയറായി താത്ക്കാലികമായി നിയമിച്ചിരുന്നതായി എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

ഇയാള്‍ എ.ഡി.എമ്മിന്റെ പി.എ ആണെന്നും എ.ഡി.എമ്മിന്റെ കസേരയില്‍ ഇരുന്ന് ഫോട്ടോ പിടിച്ചു എന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നു അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്‌നി നാരായണന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ