കേരളം

ശനിയാഴ്ച ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് പരിഗണനയില്‍; ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

സമകാലിക മലയാളം ഡെസ്ക്


തിരുവന്തപുരം: ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കുന്നത് തുടരണമോയെന്ന്‌ ആലോചിക്കുമെന്ന് മുഖ്യമന്ത്രി. നാളെ പ്രത്യേകിച്ച് മാറ്റമില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തി ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ 7 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്തു ആകെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 80 പേരാണു ചികിത്സയിലുള്ളത്.

വിദേശത്തു നിന്ന് എത്തിയ 7 പേര്‍ക്കാണ് രോഗം. തമിഴ്‌നാട്ടില്‍നിന്നെത്തിയ 4 പേര്‍ക്കും മുംബൈയില്‍നിന്നെത്തിയ 2 പേര്‍ക്കും രോഗമുണ്ട്. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രിയിലുമാണ്. സമ്പര്‍ക്കംമൂലം രോഗവ്യാപന സാധ്യത വര്‍ധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19. ആലപ്പുഴ ജില്ലയില്‍ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കുമാണു രോഗബാധ. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്കയുണ്ട്. ശാരീരിക അകലം കൃത്യമായി പാലിക്കണം. ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മോട്ടര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിച്ചു.

ഗള്‍ഫില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേര്‍ക്കു കൂടി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത