കേരളം

സീരിയൽ നടിയുടെ നേതൃത്വത്തിൽ വ്യാജമ​ദ്യ വാറ്റ്, എക്സൈസ് റെയ്ഡിൽ കുടുങ്ങി; സഹായിയായ കൊലകേസിലെ പ്രതിയും പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നടന്ന വ്യാജമദ്യ വേട്ടയിൽ കൊലകേസിലെ പ്രതിയും സീരിയൽ നടിയും പിടിയിലായി. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് പിടികൂടിയത്.  നെയ്യാറ്റിൻകരയിൽ നിന്ന് 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. 

ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം എന്നീ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

രണ്ട് വർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ വിശാഖ്. സീരിയലിൽ ജുനിയർ ആർട്ടിസ്റ്റും നാടകനടിയുമാണ് സിനി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ