കേരളം

അതിതീവ്ര ന്യൂനമര്‍ദ്ദം വൈകീട്ടോടെ ചുഴലിക്കാറ്റായി മാറും ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞദിവസം രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപംപ്രാപിക്കുകയായിരുന്നു. ഇന്നുവൈകീട്ടോടെ കാറ്റിന് ശക്തി പ്രാപിച്ച് തീവ്രചുഴലിയായി ആഞ്ഞടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

ഒഡീഷയിലും ബംഗാളിലും 12 തീരദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു.തീരപ്രദേശത്തുള്ളവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അതി തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ തീരത്ത് കനത്ത മഴയ്ക്കും, കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

മല്‍സ്യത്തൊഴിലാളികള്‍ അടുത്ത ദിവസങ്ങളില്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ ആലപ്പുഴ,  എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച  എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി